ചെവിയ്ക്കുളളില്‍ പ്രാണി കയറിയാല്‍ എന്തു ചെയ്യണം. healthy

ശരീരത്തിലെ ഓരോ അവയവങ്ങളും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പ്രധാനമായും കണ്ണ, മൂക്ക്, ചെവി എന്നീ ഭാഗങ്ങളില്‍ എന്തെങ്കിലും സംഭവിക്കുമ്പോള്‍ വളരെ ശ്രദ്ധയോടെ വേണം അതിനെ കൈകാര്യം ചെയ്യാന്‍. അധികം ആളുകള്‍ക്കും സംഭവിക്കാറുള്ള ഒരു കാര്യമാണ് ചെവിയ്ക്കുള്ളില്‍ പ്രാണി കയറുന്നത്. ചെവിയ്ക്ക് ചെറുതായി വേദനയോ അസ്ഥതകളോ ഉണ്ടെങ്കില്‍ തന്നെ അത് നമുക്ക് അസഹനീയമാണ്. എന്നാല്‍ ചെവിയില്‍ ഒരു പ്രാണി കൂടി കയറി കഴിഞ്ഞാലുളള കാര്യം പറയണ്ട, വേദന ഇരട്ടിയാണ്.

ചെവിയ്ക്കുള്ളില്‍ പ്രാണി കയറിയ ഉടന്‍ തന്നെ വെപ്രാളവും ഭയവും കൊണ്ട് കൈയ്യില്‍ കിട്ടുന്ന സാധനം ഉപയോഗിച്ചു പ്രാണിയെ പുറത്തുകളയാന്‍ നമ്മള്‍ ശ്രമിക്കുന്നു. പക്ഷെ അത് ഗുണത്തേക്കാളുപരി ദോഷം ചെയ്യുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ ചെവിയ്ക്കുള്ളിലെ പ്രാണി കൂടുതൽ ഉളളിലേക്ക് പോവുകയും അതിനുളളില്‍ നിന്നു ചാവുകയും കര്‍ണ പടലത്തില്‍ ഒട്ടി നില്‍ക്കുകയും ചെയ്യുന്നു. പിന്നീട് അതിനെ പുറത്തെടുക്കാന്‍ ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരുന്നു

എന്നാല്‍ ഇതൊന്നുമല്ല ചെവിക്കളളിലെ പ്രാണിയെ ഇല്ലാതാക്കാനുളള പരിഹാരം. കിടക്കുന്ന സമയത്താണ് അധികവും ചെവിയ്ക്കുളളില്‍ പ്രാണി കയറുന്നത്. പ്രാണി കയറിയ ചെവിയുടെ വശത്തേക്ക് തല ചെരിച്ചു വച്ചാൽ ചിലപ്പോൾ ആ പ്രാണി പുറത്തുവരാൻ സാദ്ധ്യതയുണ്ട്. ബേബി ഓയിലോ വെളിച്ചെണ്ണയോ അൽപ്പാൽപ്പം ഒഴിച്ചു കൊടുത്താൽ പ്രാണി ചാവുമെന്ന് നാട്ടു വൈദ്യത്തിൽ പറയുന്നുണ്ട്. ഇത് എത്രത്തോളം ആശാസ്യമാണെന്ന് ഉറപ്പിക്കേണ്ടതുണ്ട്. ഒരു കാരണവശാലും ബഡ്സോ മറ്റ് സാധനങ്ങളോ ചെവിയിൽ കടത്തരുത്. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഉടൻ തന്നെ ഇ.എൻ.ടി സ്പെഷ്യലിസ്റ്റിന്റെ അടുത്തുപോവുകയെന്നതാണ്‌ ഏറ്റവും ഉചിതം.

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close