ശരീരത്തിലെ കൊഴുപ്പകറ്റാന്‍ ഈ ശീലങ്ങൾ പതിവാക്കൂ… health tips


 ഏറെ ശ്രദ്ധയോടെ വേണം ഈ സീസണില്‍ ശരീരത്തെ പരിചരിക്കാന്‍. മണ്‍സൂണ്‍ കാലത്ത് ശരീരത്തിലെ മെറ്റബോളിസവും പ്രതിരോധശേഷിയും കുറയുന്നു. മഴക്കാലത്തെ തണുത്ത കാലാവസ്ഥയും അമിതമായ വിശപ്പും നിങ്ങളുടെ തടി കൂട്ടാന്‍ ഇടയാക്കുന്നവയാണ്. ഈ സീസണില്‍ ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ ആഹിക്കുന്നുവെങ്കില്‍ ചില പാനീയങ്ങള്‍ നിങ്ങളെ സഹായിക്കും. അത്തരം ചില മികച്ച പാനീയങ്ങള്‍ ഇതാ.

1. ഗ്രീന്‍ ടീ കുടിക്കുന്നത് ദഹനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ഇതിലൂടെ നിങ്ങളുടെ ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു.


2. മഞ്ഞള്‍ ചായ ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. മഞ്ഞളിലെ ബാക്ടീരിയ വിരുദ്ധ, ആന്റി വൈറല്‍, ഫംഗസ് വിരുദ്ധ ഗുണങ്ങള്‍ ശരീരത്തിലെ രോഗപ്രതിരോധ ശേഷിയെ ഉത്തേജിപ്പിക്കാന്‍ സഹായിക്കുന്നു.

3. നിങ്ങളുടെ പതിവ് ചായയ്ക്ക് പകരം ദിവസവും രാവിലെ ചൂടുള്ള ഇഞ്ചി വെള്ളം കഴിക്കാവുന്നതാണ്. ഇതിലൂടെ നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

4. നാരങ്ങ, പുതിന, കക്കിരി എന്നിവ ചേര്‍ത്ത പാനീയം കുടിക്കുന്നത് നല്ലതാണ്. ഇത് വഴി മെറ്റബോളിസത്തെ വേഗത്തിലാക്കാനും വിഷവസ്തുക്കളെ ഫലപ്രദമായി പുറന്തള്ളാനും സഹായിക്കും.


5. ഇഞ്ചി ചേര്‍ത്ത് നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ദിവസവും രാവിലെ ഈ പാനീയം കുടിക്കുന്നത് ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുകയും നിങ്ങളുടെ തടി കുറയ്ക്കുകയും ചെയ്യും.

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close