ഏറ്റവും കൂടുതൽ രോഗം പടർത്തുന്ന ഭീകരൻ ഇതാണ്

ലോകത്തിൽ ഏറ്റവും കൂടുതൽ രോഗം പടർത്തുന്നത് ആരെന്ന് ചോദിച്ചാൽ ഉത്തരം മറ്റൊന്നുമല്ല കൊതുക് എന്നു തന്നെയായിരിക്കും . കൊതുക് പരത്തുന്നതിൽ ഗുരുതരമായ രോഗമാണ് മലേറിയ

1897 ബ്രിട്ടീഷ് ഡോക്ടർ ആയിരുന്ന സർ റൊണാൾഡ്‌ റോസ് ആണ് മലേറിയ മനുഷ്യരുടെ ഇടയിൽ പടർത്തുന്നത് പെൺ കൊതുകുകൾ ആണെന്ന് കണ്ടുപിടിച്ചത് . അദ്ദേഹത്തിന്റെ സ്മരണാർത്ഥമാണ് എല്ലാ വർഷവും ആഗസ്റ്റ് 20 ലോക കൊതുക് ദിനമായി ആചരിക്കുന്നത് .

ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിൻ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ലോക കൊതുക് ദിനത്തിൽ പരിപാടികൾ സംഘടിപ്പിക്കുന്നത് . മലേറിയ മുക്ത ലോകം എന്ന ആശയമാണ് ഈ ദിനത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നത് .

ഡോക്ടർ റൊണാൾഡ്‌ റോസിന്റെ കണ്ടുപിടിത്തമായ മലേറിയ എന്ന അസുഖം പടർത്തുന്നത് പെൺ കൊതുകകളാണ് എന്ന വസ്തുത പുതിയ പഠനങ്ങൾക്ക് വഴി ഒരുക്കുകയായിരുന്നു . ലോകത്ത് ഒരുപാടു പേർ മലേറിയ വന്നു മരണമടയുന്നുണ്ട് എന്നുള്ളതും നിഷേധിക്കാനാവാത്ത സത്യമാണ് .

മലേറിയ എന്ന അസുഖത്തിന് പരിഹാരം കാണാനായി ബ്രിട്ടീഷ് ശാസ്ത്രജ്ഞർ നിരന്തരമായി പഠനങ്ങൾ നടത്തി കൊണ്ടിരിക്കുന്നു . ലോക കൊതുക് ദിനം ആചരിക്കുന്നത് തന്നെ മലേറിയ എന്ന അസുഖത്തെ കുറിച്ച് ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്താനും , കൊതുകുകൾ പെരുകുന്നത് തടയേണ്ടതിന്റെ ആവശ്യകത എത്രത്തോളം പ്രാധാന്യം അർഹിക്കുന്നു എന്ന് മനസിലാക്കുവാൻ കൂടിയാണ് .

ആഫ്രിക്കൻ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ ജനങ്ങൾ മലേറിയ വന്നു മരണമടയുന്നത് . എന്നാൽ ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന ബോധവൽക്കരണ പരിപാടികളിലൂടെ മനുഷ്യരുടെ ഇടയിൽ ജാഗ്രത വളർത്താനും തന്മൂലം മരണ നിരക്ക് കുറക്കുവാനും സാധിച്ചിട്ടുണ്ട് .

മലേറിയ എന്ന മാരകമായ അസുഖം ഏറ്റവും കൂടുതൽ ബാധിക്കുന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ സംഘടന പ്രവർത്തകർ കൊതുകു വലകൾ എത്തിച്ചു നൽകുകയും , വീടും പരിസരവും ശുചിയാക്കി കൊടുക്കുകയും , കൊതുകിന്റെ പ്രജനനം നശിപ്പിക്കാനുള്ള മരുന്നുകൾ തളിക്കുകയും മറ്റും സ്ഥിരമായി ചെയ്തു പോരുന്നു.

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close