രഹസ്യഭാഗത്ത്, ഇത് സ്ത്രീയുടേയാണെങ്കിലും പുരുഷന്റേതാണെങ്കിലും പല പ്രശ്‌നങ്ങളുമുണ്ടാകും. ചിലത് പൊതുവായ കാര്യങ്ങളാണെങ്കിലും ചിലത് വ്യത്യസ്തമായ കാരണങ്ങളാലും. കാരണം സ്ത്രീ പുരുഷശരീരശാസ്ത്രം ഏറെ വ്യത്യസതമാണ്.
രഹസ്യഭാഗത്ത് കറുപ്പുനിറമുണ്ടാകുന്നതും ചൊറിച്ചിലുണ്ടാകുന്നതും തമ്മില്‍ ബന്ധമുണ്ടെന്നു വേണം, പറയാന്‍. ചൊറിച്ചിലിന് പ്രധാനമായും രണ്ടു കാരണങ്ങളുണ്ട്, വസ്ത്രം കാരണവും മറ്റും വിയര്‍ക്കുമ്പോഴുണ്ടാകുന്ന ചൊറിച്ചില്‍, അല്ലെങ്കില്‍ അണുബാധ കാരണമുണ്ടാകുന്ന ചൊറിച്ചില്‍. അണുബാധകള്‍ പൊതുവെ ലൈംഗികാവയവഭാഗത്ത് കറുപ്പനിറത്തിനും കാരണമാകും.
കറുപ്പുനിറത്തിനുളള മറ്റൊരു കാരണം ഹോര്‍മോണ്‍ മാറ്റങ്ങളാണ്. സ്ത്രീ പുരുഷന്മാരില്‍ സെക്‌സ് ഹോര്‍മോണുകള്‍ കൂടുതലാകുമ്പോള്‍ കറുപ്പു നിറം വര്‍ദ്ധിയ്ക്കും. സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹോര്‍മോണും പുരുഷന്മാരില്‍ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണുമാണ് ഇതിനു കാരണമാകുന്നത്.
രഹസ്യഭാഗത്ത് ദുര്‍ഗന്ധമുണ്ടാകുന്നതിന് ഒരു പിടി കാരണങ്ങളുണ്ട്. അണുബാധ, അതായത് ഫംഗല്‍, വൈറല്‍ അണുബാധകള്‍ ഇതിനുള്ള കാരണമാകാറുണ്ട്. ഇതിനൊപ്പം ചൊറിച്ചിലും അസ്വസ്ഥതയുമെല്ലാം പതിവുമാണ്.
രഹസ്യഭാഗത്ത് സോപ്പുപയോഗിച്ചു കഴുകുന്നവരുണ്ട്. വൃത്തിയാക്കാന്‍ വേണ്ടിയുള്ള ഇത്തരം ശ്രമങ്ങള്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുകയാണ് ചെയ്യുക. സോപ്പും ലോഷനുമെല്ലാം ഈ ഭാഗത്തെ ആരോഗ്യകരമായ ബാക്ടീരികളെ കൊന്നൊടുക്കും. ഈ ഭാഗത്തെ പിഎച്ചിന് വ്യത്യാസം വരുത്തും, ഫലം അണുബാധകളും ദുര്‍ഗന്ധവും രഹസ്യഭാഗത്തെ അനാരോഗ്യവുമെല്ലാമാണ്.
ഇത്തരം ഭാഗങ്ങളിലുണ്ടാകുന്ന ഈ പ്രശ്‌നങ്ങള്‍ക്ക് ചില വീട്ടുവൈദ്യങ്ങളുണ്ട്. തികച്ചും ആരോഗ്യകരമായ വഴികള്‍. അണുബാധ ഒഴിവാക്കാന്‍, കറുപ്പു കുറയ്ക്കാന്‍, ദുര്‍ഗന്ധം അകറ്റാന്‍ എല്ലാത്തിനും സഹായകമായ ചില വഴികള്‍. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,
തൈരില്‍
തൈരില്‍ അല്‍പം ചെറുനാരങ്ങാനീരു കലര്‍ത്തി രഹസ്യഭാഗത്തു പുരട്ടുക. ഇത് കറുപ്പുനിറവും ദുര്‍ഗന്ധവുമെല്ലാം മാറാന്‍ ഏറെ നല്ലതാണ്. 20 മിനിറ്റിനു ശേഷം തണുത്ത വെള്ളം കൊണ്ടു കഴുകിക്കളയാം. തൈരും ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ചതും തൈരില്‍ കലര്‍ത്തി പുരട്ടുന്നതും നല്ലതാണ്.
നാരങ്ങാനീരും പഞ്ചസാരയും
നാരങ്ങാനീരും പഞ്ചസാരയും അല്‍പം പനിനീരില്‍ കലര്‍ത്തി ഈ ഭാഗത്തു തേച്ചു പിടിപ്പിയ്ക്കാം. ഇതു പുരട്ടി അല്‍പനേരം മസാജ് ചെയ്യുക. പിന്നീട് 20 മിനിററു കഴിഞ്ഞു കഴുകിക്കളയാം. ഈ ഭാഗത്തെ കറുപ്പും ദുര്‍ഗന്ധവുമെല്ലാം അകറ്റാന്‍ ഇത് ഏറെ നല്ലതാണ്
പാലും കടലമാവും
പാലും കടലമാവും നാരങ്ങാനീരും വജൈനല്‍ ഭാഗത്തെ കറുപ്പുനിറവും ദുര്‍ഗന്ധവും മാറാന്‍ ഏറെ നല്ലതാണ്. പാല്‍ നല്ലൊരു ക്ലെന്‍സറാണ്. പാല്‍ വെറുതെ ഈ ഭാഗത്തു പുരട്ടുന്നതും നല്ലതാണ്. പച്ചപ്പാല്‍ വേണം., ഉപയോഗിയ്ക്കാന്‍.
വെളിച്ചെണ്ണ, മഞ്ഞള്‍
വെളിച്ചെണ്ണ, മഞ്ഞള്‍ എന്നിവ കലര്‍ത്തി ഈ ഭാഗത്തു പുരട്ടുന്നതും ഏറെ നല്ലതാണ്. ഇരുണ്ട നിറം മാറുന്നതിനും ചൊറിച്ചില്‍ മാറുന്നതിനും ദുര്‍ഗന്ധം മാറുന്നതിനുമെല്ലാം ഇത് ഏറെ നല്ലതാണ്. മഞ്ഞളിനും വെളിച്ചെണ്ണയ്ക്കും സ്വാഭാവിക അണുനാശിനിയുടെ ശേഷിയുണ്ട്. മഞ്ഞളിന് നിറം നല്‍കാന്‍ സാധിയ്ക്കും. ഇതുപോലെ വെളിച്ചെണ്ണയില ഫാറ്റി ആസിഡുകളും ഇതിനു സഹായിക്കുന്നു.
തേന്‍
തേന്‍ സ്വകാര്യഭാഗത്തു പുരട്ടുന്നത് ഏറെ നല്ലതാണ്. ഇത് ചൊറിച്ചില്‍ പോലുളള പ്രശ്‌നങ്ങളില്‍ നിന്നും മോചനം നല്‍കും. ഇതില്‍ നാരങ്ങാനീരു കലര്‍ത്തി പുരട്ടുന്നത് നിറം നല്‍കാന്‍ ഏറെ നല്ലതാണ്. അല്ലെങ്കില്‍ തേനും തൈരും കലര്‍ത്തി പുരട്ടാം.
ആര്യവേപ്പില
ആര്യവേപ്പില മഞ്ഞളും ചേര്‍ത്ത് അരച്ചു പുര്ട്ടുന്നതും ഈ ഭാഗത്തെ ദുര്‍ഗന്ധമൊഴിവാക്കും. ചൊറിച്ചല്‍ നീക്കാനം നിറം ലഭിയ്ക്കാനും അണുബാധയകറ്റാനുമെല്ലാം ഇത് നല്ല വഴിയാണ്. ആര്യവേപ്പില ഏറെ മരുന്നു ഗുണങ്ങളടങ്ങിയ ഒന്നാണ്. മഞ്ഞളും നല്ലൊരു അണുനാശിനിയാണ്. ചര്‍മം വെളുപ്പിയ്ക്കാനും ചൊറിച്ചില്‍ മാറ്റാനും അത്യുത്തമം. ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം കൊണ്ട് ഈ ഭാഗം കഴുകുന്നതും അത്യുത്തമം തന്നെയാണ്.
കറ്റാര്‍വാഴ
കറ്റാര്‍വാഴ ഒരുവിധത്തിലുള്ള ചര്‍മപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. ഇതിന്റെ ജെല്‍ പുരട്ടുന്നത് ചൊറിച്ചിലും അസ്വസ്ഥതയുമെല്ലാം അകറ്റും. ചര്‍മം മൃദുവാകും. ഇതില്‍ അല്‍പം തേന്‍ കലര്‍ത്തി പുരട്ടൂ, വേണമെങ്കില്‍ നാരങ്ങാനീരും, കറുപ്പുനിറം നീങ്ങും.
ഉപ്പിട്ട വെള്ളത്തില്‍
ഉപ്പിട്ട വെള്ളത്തില്‍ ഇരിയ്ക്കുന്നതാണ് മറ്റൊരു പ്രതിവിധി. ഉപ്പിന് കീടാണുക്കളെ കൊന്നൊടുക്കാനുള്ള കഴിവുണ്ട്.നിറവ്യത്യാസം വരുത്തില്ലെങ്കിലും ദുര്‍ഗന്ധവും ചൊറിച്ചിലുമെല്ലാം മാറും. ഉപ്പ് നല്ലൊരു അണുനാശിനിയാണ്.
യോനീഭാഗത്ത്
<>
യോനീഭാഗത്ത് സോപ്പു പോലുള്ളവ ഉപയോഗിയ്ക്കാതിരിയ്ക്കുക. ഇത് യോനിയുടെ സ്വാഭാവിക പിഎച്ച് നശിപ്പിയ്ക്കുംപൈനാപ്പിള്‍ ജ്യൂസ്, ക്രാന്‍ബെറി ജ്യൂസ് തുടങ്ങിയവ വജൈനയുടെ ആരോഗ്യത്തിനു നല്ലതാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.വെളുത്തുള്ളി കഴിയ്ക്കുന്നത് വജൈനയെ വൃത്തിയാക്കും.
വെളുത്തുള്ളി
വെളുത്തുള്ളി കഴിയ്ക്കുന്നത് വജൈനയെ വൃത്തിയാക്കും.യോനിയിലെ യീസ്‌റ്റ് ഇന്‍ഫക്ഷന്‍ ഭേദമാക്കാന്‍ വെളുത്തുള്ളി വളരെ മികച്ചതാണ് .വെളുത്തുള്ളി എടുത്ത് അതിന്റെ തൊലി കളയുക.ഒരു വെളുത്തുള്ളി അല്ലി എടുത്ത് രണ്ടായി മുറിക്കുക ഒരു പകുതിയിലൂടെ ഒരു നൂല് കോര്‍ക്കുക. ഉപയോഗത്തിന് ശേഷം യോനിയില്‍ നിന്നും വെളുത്തുള്ളി എളുപ്പം നീക്കം ചെയ്യാന്‍ ഇത് സഹായിക്കും. ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് ഈ വെളുത്തുള്ളി അല്ലി യോനിയില്‍ തിരുകി വയ്‌ക്കുക.
വെളുത്തുള്ളി
അടുത്ത ദിവസം രാവിലെ ഇത് സ്വയം പുറത്ത് വരാന്‍ കാത്തിരിക്കുക. അങ്ങനെ സംഭവിക്കുന്നില്ല എങ്കില്‍ വെളുത്തുള്ളിയില്‍ കോര്‍ത്തിരുന്ന നൂലില്‍ പതുക്കെ വലിക്കുക. പോറലോ, മുറിവോ ഉണ്ടാകാതെ ശ്രദ്ധിക്കണം. ഇതിന് പുറമെ കുറച്ച് വെളുത്തുള്ളി ചവച്ച് കഴിക്കുന്നതും ആഹാരത്തില്‍ ചേര്‍ത്ത് കഴിക്കുന്നതും ചികിത്സ കൂടുതല്‍ ഫലപ്രദമാക്കും
Post a Comment