വീട്ടിലിരുന്ന് ജോലി ചെയ്യാൻ തയ്യാറാണോ?ആമസോണിൽ 20000 ഒഴിവുകൾ ഇന്ത്യയിൽ

ലോകത്തെ പ്രമുഖ ഇ – കൊമേഴ്സ് ക്യാമ്പനിയായ ആമസോൺ ഇന്ത്യയിൽ 20000 തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചിരിക്കുയകയാണ്. ഇന്ത്യയിലെയും ലോകത്തെവിടെയുമുള്ള ആമസോൺ ഉപഭോക്‌താക്കൾക്ക് തടസ്സമില്ലാത്ത ഓൺലൈൻ സേവനങ്ങൾ ഉറപ്പ് വരുത്തുവാൻ വേണ്ടിയാണ് 20000 തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. ഹൈദരാബാദ്, പുണെ, കോയമ്പത്തൂർ, നോയിഡ, കൊൽക്കത്ത, ജയ്‌പൂർ, ചണ്ഡീഗഡ്, മംഗളൂരു, ഇൻഡോർ, ഭോപ്പാൽ, ലക്നൗ എന്നിവിടങ്ങളിലാണ് ആമസോൺ ഇന്ത്യയുടെ പുതിയ നിയമനങ്ങൾ നടക്കാൻ പോകുന്നത്.
ആമസോൺ വെർച്വൽ കസ്റ്റമർ സർവിസ് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഒഴിവുകൾ മിക്കവാറും വന്നിട്ടുള്ളത്. ഇതിന്റെ ഭാഗമായി ആദ്യ 6 മാസം വീട്ടിൽ ഇരുന്നു ജോലി ചെയ്യാനുള്ള അവസരം ആമസോൺ ഒരുക്കിയിട്ടുണ്ട്. ഇത്തരത്തിൽ വീട്ടിൽ ഇരുന്ന് ചെയ്യുന്ന കാലഘട്ടത്തിൽ 15000 മുതൽ 20000 രൂപ വരെ ശമ്പളമായി ലഭിക്കുന്നു. ഈ 6 മാസ കാലഘട്ടത്തിൽ ജോലിയിൽ പ്രാവീണ്യം ലഭിക്കുന്നവർക്ക് മുകളിൽ പറഞ്ഞ 11 സെന്ററുകളിൽ സ്ഥിര നിയമനത്തോടെ 23000 മുതൽ 30000 രൂപ വരെ ശമ്പളമായി ലഭിക്കുന്നു. മിനിമം യോഗ്യത പ്ലസ് ടു കൂടാതെ ഏതെങ്കിലും ഒരു വിഷയത്തിൽ ഡിഗ്രി ഉണ്ടായിരിക്കണം. കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
ഹൈദരാബാദിലുള്ള  ആമസോൺ ഓഫീസിന്റെ കീഴിൽ വെർച്വൽ കസ്റ്റമർ സർവിസ് അസ്സോസിയേറ്റ് പോസ്റ്റിലേക്ക് മാത്രമേ ഇപ്പോൾ അപേക്ഷിക്കാൻ കഴിയൂ. ബാക്കിയുള്ള 10 സെന്ററുകളിൽ പിന്നീട് അപേക്ഷിക്കാവുന്നതാണ്. amazon.force.com എന്ന സൈറ്റിൽ കേറി യോഗ്യതകളും നിബന്ധനകളും വായിച്ചു മനസ്സിലാക്കിയ ശേഷം I accept എന്ന സ്ഥലത്തു ക്ലിക്ക് ചെയ്‌ത ശേഷം പിന്നീട് വരുന്ന പേജിൽ നിങ്ങളുടെ പേര്, മൊബൈൽ നമ്പർ, ഇ-മെയിൽ, പാസ്സ്‌വേർഡ്‌ തുടങ്ങിയ വിവരങ്ങൾ കൊടുത്ത് രജിസ്റ്റർ ചെയ്യുക. നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ളവർ സൈൻ ഇൻ ചെയ്‌താൽ മതിയാകും.
പിന്നീട് കാണുന്ന പേജിൽ നമ്മളെ ബന്ധപ്പെടാനുള്ള വിവരങ്ങൾ, ജനറൽ ചോദ്യങ്ങൾ തുടങ്ങി 6 കാര്യങ്ങൾ നമ്മൾ ടൈപ്പ് ചെയ്തു സബ്മിറ്റ് ചെയ്യേണ്ടതായിട്ടുണ്ട്. കൂടാതെ നമ്മുടെ ബയോഡാറ്റയും സബ്മിറ്റ് ചെയ്യേണ്ടതായിട്ടുണ്ട്. ആമസോൺ റീവ്യൂ ചെയ്‌തതിനു ശേഷം വീഡിയോ കാൾ വഴിയോ അല്ലെങ്കിൽ വോയ്സ് കാൾ വഴിയോ നിങ്ങൾക്ക് ഇന്റർവ്യൂ നടത്തപ്പെടുന്നു. രണ്ടര മണിക്കൂർ ദൈർഘ്യം ഉള്ള ഇന്റർവ്യൂ വഴി മാത്രമേ നിങ്ങളെ തിരഞ്ഞെടുക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾ അറിയാനായി മുകളിൽ പറഞ്ഞ വെബ്സൈറ്റ് സന്ദർശിക്കുക.




Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close