ഹോങ്കോംഗ്: ലോകം കടുത്ത കൊറോണ ഭീതിയിലാണ്. ചെെനയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട രോഗം ലോകത്താകമാനം വ്യാപിച്ചിരിക്കുകയാണ്. ഇതുവരെ മനിഷ്യരില്‍ മാത്രമായിരുന്നു കൊറോണ വെെറസ് സ്ഥിരീകരിച്ചിരുന്നത്. ഇപ്പോഴിതാ വളര്‍ത്തുമൃഗങ്ങള്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. ഹോങ്കോംഗിലാണ് വളര്‍ത്തുനായയ്ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചത്. പോക്ക് ഫു ലാം പ്രദേശത്തെ നായയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ പ്രദേശത്തു നിന്നുതന്നെ മറ്റൊരു വര്‍ഗത്തില്‍പ്പെട്ട നായയ്ക്കും കോവിഡ് സ്ഥിരീകരിച്ചതായാണ് വിവരം.
നായയ്ക്ക് കൊറോണ രോഗം ബാധിച്ചിട്ടുണ്ടോ എന്നതിനെ കുറിച്ചറിയാന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു.
നായ രോഗലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ലെന്നും കൊറോണ രോഗിയില്‍ നിന്ന് വളര്‍ത്തു മൃഗങ്ങള്‍ക്ക് രോഗം ബാധിക്കാമെന്നതിന് മറ്റ് തെളിവുകളൊന്നുമില്ലെന്ന് കൃഷി, മത്സ്യബന്ധന, സംരക്ഷണ വകുപ്പ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. അതേസമയം മിക്സഡ് ബ്രീഡ് നായകളില്‍ നിന്നും പോസിറ്റീവ് ഫലങ്ങളൊന്നും ലഭിച്ചിട്ടില്ല. നായകള്‍ രോഗലക്ഷണം കാണിച്ചിട്ടില്ല. രണ്ട് വിഭാഗം നായകളെയും പരിശോധിച്ച് വരികയാണ്.
വളര്‍ത്തുമൃഗങ്ങളുടെ ഉടമകളും ശുചിത്വം പാലിക്കേണ്ടതാണ്. മൃഗങ്ങളുമായി ഇടപഴകിയ ശേഷം കെെകള്‍ വൃത്തിയാക്കണം. മൃഗങ്ങള്‍ക്കുള്ള ഭക്ഷണങ്ങള്‍ പ്രത്യേകം നല്‍കണം. വളര്‍ത്തുമൃഗങ്ങളെ ചുംബിക്കുന്നത് ഒഴിവാക്കണം. സസ്തനികളില്‍ നിന്നും രോഗം പടര്‍ന്നാല്‍ മറ്റ് മൃഗങ്ങളിലേക്കും വരാന്‍ സാദ്ധ്യതയുണ്ടെന്ന് പറയുന്നു. അതേസമയം, വളര്‍ത്തു മൃഗങ്ങളില്‍ നിന്നാണ് മനുഷ്യര്‍ക്ക് കൊറോണ പടരുന്നത് എന്നതിന് തെളിവുകളില്ല